International
ഓപ്പറേഷന്‍ അയണ്‍ സ്വാര്‍ഡ്‌സ്; ഹമാസ് ആക്രമണത്തിന് തിരിച്ചടിച്ച് ഇസ്രയേല്‍
ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമസേന ആക്രമണം തുടങ്ങി.
![](https://assets.sirajlive.com/2023/10/gaza-897x538.jpg)
ന്യൂഡല്‍ഹി| ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഇസ്രയേലില്‍ കനത്ത നാശനഷ്ടം. നാല് പേര്‍ കൊല്ലപ്പെട്ടു, 150 ഓളം പേര്‍ക്ക് പരിക്ക്. അതേസമയം ഫലസ്തീന്‍ സംഘടനയായ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രയേല്‍. ഹമാസിനെതിരെ ‘ഓപ്പറേഷന്‍ അയണ്‍ സ്വാര്‍ഡ്‌സ്’ പ്രഖാപിച്ചു. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമസേന ആക്രമണം തുടങ്ങി. ഓപ്പറേഷന്‍ ‘അല്‍ അഖ്‌സ ഫ്‌ളഡ്’ എന്ന പേരിലാണ് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്.
20 മിനിട്ടുകൊണ്ട് 5000 റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് വിട്ടതായാണ് റിപ്പോര്‍ട്ട്. ഒരു പതിറ്റാണ്ടിനിടെ ഇസ്രയേല്‍ നേരിടുന്ന ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കരയിലൂടെയും കടലിലൂടെയും ഹമാസിന്റെ നുഴഞ്ഞു കയറ്റുമുണ്ടായി.
നമ്മള്‍ ഒരു യുദ്ധത്തിലാണ്, ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കും. ശത്രുകള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയുള്ള തിരിച്ചടി ലഭിക്കും. വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ വളരെ വിഷമകരമായ നിമിഷമാണ് അഭിമുഖീകരിക്കുന്നതെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വ്യക്തമാക്കി.