Connect with us

International

ഓപ്പറേഷന്‍ കാവേരി: 229 ഇന്ത്യക്കാരുമായി ഏഴാമത്തെ വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടു

വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചിയാണ് ഇത് ട്വീറ്റിലുടെ അറിയിച്ചത്.

Published

|

Last Updated

ഖാര്‍ട്ടും| സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയ 229 ഇന്ത്യക്കാര്‍ കൂടി ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ ജിദ്ദയില്‍ നിന്ന് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചിയാണ് ഇത് ട്വീറ്റിലുടെ അറിയിച്ചത്.

ശനിയാഴ്ച വൈകുന്നേരം സുഡാനില്‍ നിന്ന് 365 ഇന്ത്യക്കാര്‍ ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഡല്‍ഹിയിലെത്തിയിരുന്നു.
നേരത്തെ, ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് ടെഗ് ഓപ്പറേഷന്‍ കാവേരിയിലൂടെ 288 ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് വിജയകരമായി ഒഴിപ്പിച്ചിരുന്നു. കുടുങ്ങിപ്പോയ പൗരന്മാരുടെ 14-ാമത്തെ ബാച്ചാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ ജിദ്ദയിലേക്ക് പോകുന്നത്.

 

 

Latest