National
ഓപറേഷന്‍ കാവേരി; സുഡാനില്‍ നിന്നുള്ളവരുടെ ആദ്യ വിമാനം ഡല്‍ഹിയിൽ
360 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്.
ന്യൂഡല്‍ഹി | ശക്തമായ ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ അകപ്പെട്ട ഇന്ത്യക്കാരെയുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. സുഡാനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി നടപ്പാക്കിയ ഓപറേഷന്‍ കാവേരിയുടെ ഭാഗമായി ജിദ്ദയില്‍ നിന്നാണ് ആദ്യ വിമാനം പുറപ്പെട്ടത്.
സുഡാനിലെ പ്രധാന വിമാനത്താവളങ്ങള്‍ കലാപത്തില്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കപ്പലിലാണ് സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ സഊദിയിലെ ജിദ്ദയിലെത്തിച്ചത്. ഇവിടെ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കയറിയത്. 360 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. ഇതിൽ 19 പേർ മലയാളികളാണ്.
India welcomes back its own. #OperationKaveri brings 360 Indian Nationals to the homeland as first flight reaches New Delhi. pic.twitter.com/v9pBLmBQ8X
— Dr. S. Jaishankar (@DrSJaishankar) April 26, 2023
കണ്ണൂര്‍ സ്വദേശിയായ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ ഈ മാസം 15ന് കൊല്ലപ്പെട്ടിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സുഡാനിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ആല്‍ബര്‍ട്ടിന്റെ ഭാര്യയും കുടുംബവും സുഡാനില്‍ തന്നെ കഴിയുകയാണ്.