Kasargod
ഓപ്പറേഷന്‍ പി ഹണ്ട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട ആറ് പേര്‍ കുടുങ്ങി
അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ ഉപയോഗിച്ച ആറ് ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു
കാസര്‍കോട് | പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ട ആറ് പേര്‍ പോലീസിന്റെ പിടിയിലായി. ജില്ലാ പോലീസ് മേധാവി ഡോ. ഡി ശില്പയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ജില്ലയില്‍ നടത്തിയ ഓപ്പറേഷന്‍ ഹണ്ടിലാണ് യുവാക്കള്‍ കുടുങ്ങിയത്.
കുമ്പള, വിദ്യാനഗര്‍, ബദിയടുക്ക, രാജപുരം പോലീസ് സ്‌റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവും, കാഞ്ഞങ്ങാട് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ ഉപയോഗിച്ച ആറ് ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്കും അയച്ചിട്ടുണ്ട്. പരിശോധന റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പോലീസ് വ്യാപക പരിശോധന നടത്തിവരുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പോലീസ് പറഞ്ഞു.