Kerala
ഓപ്പറേഷന്‍ പ്രൈവറ്റ് പ്രാക്ടീസ്; വിജിലന്‍സ് പരിശോധനയില്‍ 83 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുടുങ്ങി
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും നിരോധിച്ചതാണ്

തിരുവനന്തപുരം | സംസ്ഥാനത്തു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി ഡോക്ടര്‍മാര്‍ കുടുങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രികളിലെ 19 ഡോക്ടര്‍മാരും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിനു കീഴിലെ 64 ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നു വിജിലന്‍സ് വ്യക്തമാക്കി.
ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്തു തന്നെ ഡോക്ടര്‍മാര്‍ ക്ലിനിക്ക് നടത്തുന്നതടക്കം അന്വേഷണത്തില്‍ കണ്ടെത്തി. ഓപ്പറേഷന്‍ പ്രൈവറ്റ് പ്രാക്ടീസ് എന്ന പേരിലാണ് പരിശോധന.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും നിരോധിച്ചതാണ്. ഇതിനു പകരമായി ഡോക്ടര്‍മാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം അധികമായി നോണ്‍ പ്രാക്ടീസ് അലവന്‍സായി അനുവദിക്കുന്നുണ്ട്. ഈ അധിക തുക കൈപ്പറ്റിക്കൊണ്ടാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്നത്.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ പാടുള്ളു. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് സ്വകാര്യ പ്രാക്ടീസ് .കുറ്റക്കാരായ ഡോക്ടര്‍മാരുടെ വിശദ വിവരങ്ങള്‍ സര്‍ക്കാരിനു നല്‍കും