Uttarakhand election
ഉത്തരഖാണ്ഡില്‍ ബി ജെ പി തുടരുമെന്ന് അഭിപ്രായ സര്‍വ്വേ; കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തും
ആം ആദ്മി പാര്‍ട്ടി ആറു സീറ്റ് വരെ നേടുമെന്ന് അഭിപ്രായ സര്‍വ്വേ പറയുന്നു

ന്യൂഡല്‍ഹി | അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വ്വേ. 70 അംഗ നിയമസഭയില്‍ 35 മുതല്‍ 38 വരെ സീറ്റുകള്‍ നേടി ബി ജെ പി അധികാരം നിലനിര്‍ത്തുമെന്നാണ് ഇന്ത്യ ന്യൂസ്- ജന്‍ കീ ബാത്ത് സര്‍വ്വേ പറയുന്നത്.
ആഭ്യന്തര കലഹങ്ങളെ അതിജീവിച്ച് ഹരീഷ് റാവത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും. 27 മുതല്‍ 31 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷമാവുമെന്നാണ് സര്‍വ്വേ ഫലം. ആം ആദ്മി പാര്‍ട്ടി ആറു സീറ്റ് വരെ നേടുമെന്ന് അഭിപ്രായ സര്‍വ്വേ പറയുന്നു.
---- facebook comment plugin here -----