Techno
ഓപ്പോ റെനോ 10 സീരീസ് മെയ് 24ന് എത്തും
ഓപ്പോ റെനോ 10 പ്രോ പ്ലസ്, ഓപ്പോ റെനോ 10 പ്രോ എന്നിവ 256 ജിബി, 512 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഓപ്ഷനുകളില്‍ ലഭ്യമാകും.

ന്യൂഡല്‍ഹി| ഓപ്പോ റെനോ 10 സീരീസ് ചൈനീസ് വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓപ്പോയാണ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി, പുതിയ റെനോ സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ വരവ് സ്ഥിരീകരിച്ചത്. സാധാരണ ഓപ്പോ റെനോ 10, റെനോ 10 പ്രോ, റെനോ 10 പ്രോ പ്ലസ് എന്നിവ ലൈനപ്പില്‍ ഉള്‍പ്പെടും. ചൈനയിലെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഹാന്‍ഡ്സെറ്റുകള്‍ക്കായുള്ള ബുക്കിംഗും കമ്പനി തുടങ്ങിയിട്ടുണ്ട്. മൂന്ന് ഫോണുകളും 16 ജിബി വരെ റാമും 512 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഉള്ള മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വരുമെന്നാണ് വിവരം. വരാനിരിക്കുന്ന എല്ലാ മോഡലുകളും കളര്‍ ഒഎസ് 13.1ല്‍ പ്രവര്‍ത്തിക്കും.
ലോഞ്ച് ഇവന്റ് ചൈനയില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30-ന് നടക്കും. ഓപ്പോ റെനോ 10, റെനോ 10 പ്രോ, റെനോ 10 പ്രോ പ്ലസ് എന്നിവയുടെ ഡിസൈനും സവിശേഷതകളും കമ്പനി അതിന്റെ വെബ്സൈറ്റിലെ പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പോ റെനോ10 പ്രോ പ്ലസ് ബ്രില്ല്യന്റ് ഗോള്‍ഡ്, മൂണ്‍ സീ ബ്ലാക്ക്, ട്വിലൈറ്റ് പര്‍പ്പിള്‍ ഷേഡുകളില്‍ ലഭിക്കും.