Connect with us

modi speech

എതിരാളികള്‍ തന്റെ മരണത്തിനായി കാശിയില്‍ പ്രാര്‍ഥിച്ചു: പ്രധാനമന്ത്രി

വാരാണസയിലെ പൊതുയോഗത്തിലാണ് മോദിയുടെ പ്രസംഗം

Published

|

Last Updated

ലഖ്‌നൗ | തന്റെ മരണത്തിന് വേണ്ടി രാഷ്ട്രീയ എതിരാളികള്‍ കാശിയില്‍ ചെന്ന് പ്രാര്‍ഥന നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എതിരാളികള്‍ എത്രത്തോളം അധഃപതിച്ചുവെന്നതിന്റെ ഉദാഹരണമാണിതെന്നും മോദി പറഞ്ഞു. വാരാണസയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. തന്റെ മരണത്തിനുവേണ്ടി ചിലര്‍ പരസ്യമായി ആശംസകള്‍ അറിയിച്ചു. എന്നാല്‍ തനിക്ക് ആഹ്ലാദമാണ് അനുഭവപ്പെട്ടത്. കാശിയിലെ ജനങ്ങള്‍ക്ക് താന്‍ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികള്‍ പോലും തിരിച്ചറിഞ്ഞു. അതിന്റെ അര്‍ഥം മരണംവരെ താന്‍ കാശിയെ ഉപേക്ഷിക്കുകയോ കാശിയിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്നും മോദി പറഞ്ഞു.

 

 

Latest