National
ഉപരാഷ്ട്രപതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി
ഉപരാഷ്ട്രപതിയെ അപകീര്‍ത്തിപ്പെടുത്താനും ഭരണഘടനാ സ്ഥാപനത്തെ മോശപ്പെടുത്തുക എന്നതുമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പറഞ്ഞു.
ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ പെരുമാറ്റം പക്ഷപാതപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തള്ളി.
ഉപരാഷ്ട്രപതിയെ അപകീര്‍ത്തിപ്പെടുത്താനും ഭരണഘടനാ സ്ഥാപനത്തെ മോശപ്പെടുത്തുക എന്നതുമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ് പറഞ്ഞു.
ഉപരാഷ്ട്രപതിയില്‍ വിശ്വാസമില്ലെന്നും പക്ഷപാതപരമായ പെരുമാറ്റമാണ് ധന്‍കറിലുള്ളതെന്നും ചൂണ്ടികാട്ടി 60 പ്രതിപക്ഷ അംഗങ്ങളാണ് ഇംപീച്ച് ആവശ്യപ്പെട്ടിട്ടുള്ള നോട്ടീസില്‍ ഒപ്പുവെച്ചത്.
---- facebook comment plugin here -----