Connect with us

A Vijaya Raghavan

വികസന പദ്ധതികള്‍ക്കെതിരായ പ്രതിപക്ഷ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി: എ വിജയരാഘവന്‍

കേന്ദ്ര അവഗണനക്കെതിരെ ഈ മാസം 30ന് ജില്ലാ അടിസ്ഥാനത്തില്‍ സി പി എം പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ വികസന പദ്ധതികളെ എതിര്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച പ്രതിപക്ഷത്തിന്റെ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. അസത്യമായ പ്രസ്താവനകളാണ് യു ഡി എഫും ബി ജെ പിയും സര്‍ക്കാറിനെതിരെ നടത്തുന്നത്. കേന്ദ്ര അവഗണനക്കെതിരെ യു ഡി എഫ് ഒരക്ഷരവും മിണ്ടുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുമ്പില്‍വെച്ച വാഗ്ദാനങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. വികസനത്തിന് വേഗം കൈവന്നു. കിഫ്ബി മികച്ച മൂലധന നിക്ഷേപ രീതിയാണ്. സിഎജിയുടെ അഭിപ്രായം അവരുടെ പരിധിക്ക് അപ്പുറമുള്ളതാണ്. കിഫ്ബിക്കെതിരെ നടക്കുന്നതു തെറ്റായ പ്രചാരവേലയാണ്.

കേന്ദ്രത്തില്‍ നിന്നും ഒരു സഹായവും സംസ്ഥാനത്തിനു ലഭിക്കുന്നില്ല. കേന്ദ്ര അവഗണനയക്കെതിരെ ഈ മാസം 30ന് ജില്ലാ അടിസ്ഥാനത്തില്‍ സി പി എം പ്രതിഷേധം സംഘടിപ്പിക്കും. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമം രാജ്യത്തു വര്‍ധിച്ചു വരികയാണ്. ഇതിനെതിരെ അടുത്ത മാസം ഏഴിന് സംസ്ഥാനത്താകെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

 

 

 

Latest