Connect with us

Kerala

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി; സാമ്പത്തിക പ്രതിസന്ധി നിയമസഭ ചര്‍ച്ച ചെയ്യും

കോണ്‍ഗ്രസില്‍ നിന്നുള്ള റോജി എം ജോണ്‍ ആണ് അടിയന്തരപ്രമേയം അവതരിപ്പിക്കുക

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച. വിഷയം ഉന്നയിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്നു വരെയാണ് സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കുക.കോണ്‍ഗ്രസില്‍ നിന്നുള്ള റോജി എം ജോണ്‍ ആണ് അടിയന്തരപ്രമേയം അവതരിപ്പിക്കുക.

പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പ്രമേയ നോട്ടീസിന് അനുമതി നല്‍കിയത്.അടിയന്തര പ്രമേയം വന്നതിനും  ധനകമ്മീഷന്‍ കേരളത്തോട് അവഗണന കാട്ടിയെന്ന് പറഞ്ഞതിനും പ്രതിപക്ഷത്തോട്  നന്ദിയുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഈ സഭാസമ്മേളന കാലയളവിലെ ആദ്യ അടിയന്തരപ്രമേയ ചര്‍ച്ചയാണിത്.

 

Latest