Connect with us

opposition protest

മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്

ചെന്നിത്തല ഇന്ന് ലോകായുക്തയില്‍ പരാതി നല്‍കും

Published

|

Last Updated

കണ്ണൂര്‍ |  സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ ലക്ഷ്യമിട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നു. മന്ത്രി രാജിവെക്കണമെന്നും നിയമനങ്ങള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനാണ് യു ഡി എഫ് തീരുമാനം. വിഷയത്തില്‍ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും സര്‍ക്കാറിന്റ നിഷേധനിലപാടില്‍ പ്രതിപക്ഷം പ്രതിഷേധത്തിലേക്ക് ഇറങ്ങുകകയാണെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം ചൂണ്ടികാട്ടി ഇന്ന് ലോകായുക്തയില്‍ പരാതി നല്‍കും. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മന്ത്രി സ്വജനപക്ഷ പാതം കാണിച്ചുവെന്നാണ് പരാതി. ചട്ടം ലംഘിച്ച് നിയമനം നല്‍കാന്‍ മന്ത്രി ഇടപെട്ടതിനാല്‍ ശക്തമായ നടപടിവേണമെനനാണ് ആവശ്യം. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

 

 

 

Latest