Connect with us

Kerala

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഡല്‍ഹിയിലെ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

പാട്‌നയില്‍ ഉള്‍പ്പടെ വിവിധയിടങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു.

Published

|

Last Updated

ന്യൂഡല്‍ഹി|നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഡല്‍ഹിയില്‍ പാര്‍ലമെന്റ് വളയല്‍ സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

വിവിധസംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. പാട്‌നയില്‍ ഉള്‍പ്പടെ വിവിധയിടങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. എന്‍എസ് യു നേതൃത്വത്തില്‍ സര്‍വകലാശാല, ജില്ലാ തലങ്ങളിലും പ്രതിഷേധം ആരംഭിച്ചു. കേരളത്തിലും വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ സമരം നടന്നു.

നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധിച്ച് കെഎസ്‌യു തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പരീക്ഷ റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

നെറ്റ് പരീക്ഷ ക്രമക്കേടില്‍ സിബിഐ അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് വിവരം. എന്‍ടിഎ അധികൃതരില്‍ നിന്നടക്കം വിവരങ്ങള്‍ തേടും. നെറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് എബിവിപിയും പ്രതിഷേധം കടുപ്പിക്കുകയാണ്. ജനങ്ങള്‍ ചോദ്യം ഉന്നയിക്കുമ്പോള്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് എബിവിപി പ്രതികരിച്ചു.