Kerala
സൗഹൃദ വേദിയായി പ്രതിപക്ഷ നേതാവിൻ്റെ ഇഫ്താര്‍ വിരുന്ന്
മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാർ, വിവിധ മത- പാർട്ടി- സംഘടനാ നേതാക്കൾ എന്നിവർ അതിഥികളായി.
തിരുവനന്തപുരം | റമസാന്‍ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇഫ്താര്‍ വിരുന്നൊരുക്കി. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, ജി ആര്‍ അനില്‍, എ കെ ശശീന്ദ്രന്‍, വി ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്‍, എം ബി രാജേഷ്, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, എം പിമാരായ കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ബെന്നി ബഹന്നാന്‍, എം എല്‍ എമാരായ പി ജെ ജോസഫ്, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത്, എം വിന്‍സെന്റ്, പി അബ്ദുൽഹമീദ്, കെ കെ രമ, ഉമ തോമസ്, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍ പങ്കെടുത്തു.
കൂടാതെ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വള്ളക്കടവ് ഇമാം അബ്ദുല്‍ ഗഫാര്‍ മൗലവി, പാളയം ഇമാം ഡോ. ശുഐബ് മൗലവി, ഡോ. മാത്യുസ് മാര്‍ പോളികാര്‍പ്പസ്, മാത്യുസ് മോര്‍ സില്‍വാസിയോസ് എപ്പിസ്‌കോപ്പ, ലത്തീന്‍ അതിരൂപത വികാരി ജനറല്‍ സി ജോസഫ്, ഗുരുരത്നം ജ്ഞാന തപസ്വി, ഹാഷിം ഹാജി ആലംകോട്, മുഹമ്മദ് സിയാദ് കളിയിക്കാവിള, ജാബിര്‍ ഫാളിലി നടയറ, ചീഫ് സെക്രട്ടറി വി പി ജോയി, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഗ്രാമവികസന വകുപ്പ് കമ്മിഷണര്‍ രാജമാണിക്യം, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ഗായകന്‍ ജി വേണുഗോപാല്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, സിനിമാ മേഖലയിലെ പ്രമുഖരും കെ പി സി സി, ഡി സി സി, കോണ്‍ഗ്രസ്സ് പോഷകസംഘടനാ നേതാക്കളും അതിഥികളായെത്തി.