Connect with us

Kerala

സി പി എമ്മിന്റെ പൊയ്മുഖം അഴിഞ്ഞു വീണെന്ന് പ്രതിപക്ഷ നേതാവ്

ഭൂരിപക്ഷ പ്രീണനം സംഘ്പരിവാറിനെ സന്തോഷിപ്പിക്കാന്‍

Published

|

Last Updated

തിരുവനന്തപുരം | വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സി പി എമ്മിന്റെ പൊയ്മുഖം അഴിഞ്ഞു വീണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സി പി എം. പി ബി അംഗമായ എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം ഒറ്റപ്പെട്ടതാകട്ടെയെന്നാണ് ആഗ്രഹിച്ചതെങ്കിലും സി പി എം കൂടി അതിനെ പിന്തുണച്ചിരിക്കുകയാണ്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം സി പി എമ്മിന്റെ അജണ്ട മാറിയെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.

സംഘ്പരിവാറിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ ഭൂരിപക്ഷ വര്‍ഗീയ പ്രീണനവുമായി സി പി എം ഇറങ്ങിയിരിക്കുകയാണ്. വയനാട്ടില്‍ പ്രിയങ്കഗാന്ധി വിജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്ന് പറയുന്നത് വയനാട്ടിലെ ജനങ്ങളെ അപമാനിക്കലാണ്.

സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് സി പി എമ്മും പിണറായി വിജയനും ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരള ചരിത്രത്തില്‍ ഇത്രയും മോശമായ നിലപാട് സി പി എം സ്വീകരിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Latest