Kerala
ശശിധരന്‍ നായര്‍ റിപ്പോര്‍ട്ട് വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ്
ഹെല്‍ത്ത് ഡാറ്റാ വില്‍ക്കാനുള്ള വലിയ ഗൂഢാലോചനയാണ് നടന്നതെന്നും സതീശന്‍
തിരുവനന്തപുരം | സ്പ്രിംഗ്‌ളര്‍ കരാറില്‍ കെ ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . വേണ്ടപ്പെട്ട ആളുകളെ രക്ഷിക്കാന്‍ ഉള്ള കമ്മറ്റി റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നതെന്ന് സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ സൗകര്യത്തിനു അനുസരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍ത്ത് ഡാറ്റാ വില്‍ക്കാനുള്ള വലിയ ഗൂഢാലോചനയാണ് നടന്നതെന്നും സതീശന്‍ ആരോപിച്ചു. മുട്ടില്‍ മരംമുറി കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ഇപ്പോഴും നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മുട്ടില്‍ മരം മുറി കേസില്‍ ഹൈക്കോടതി നിലപാട് തിരിച്ചടിയല്ല. നിലവിലെ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ മറ്റൊന്ന് വേണം എന്ന് പറയാനാകൂ. നിലവിലെ അന്വേഷണത്തെ സംശയതോടെയാണ് കാണുന്നത്. ആവശ്യമെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും സതീശന്‍ പറഞ്ഞു.