Connect with us

നവകേരള സദസിന് തുക അനുവദിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ച എറണാകുളം ജില്ലയിലെ പറവൂര്‍ നഗരസഭയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഭീഷണിപ്പെടുത്തു കയാണെ ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലുള്ള നഗരസഭയാണതെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് അവിടെ ഭരണത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയൊരു സഗരസഭ നവകേരള സദസിന് പണം അനുവദിച്ചിതില്‍ പ്രതിപക്ഷ നേതാവിന് വിഷമം കാണുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.യു ഡി എഫ് തീരുമാനം ലംഘിക്കുന്നവര്‍ ആ സ്ഥാനത്തുണ്ടാകില്ല എന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പരസ്യമായി പറഞ്ഞത്.

വീഡിയോ കാണാം

Latest