Connect with us

Kerala

പ്രതിപക്ഷ എം എൽ എമാർ നടന്ന് സമരം ചെയ്യും

നിയമസഭാ കവാടത്തിന് മുന്നിൽ യു ഡി എഫ്. എം എൽ എമാർ നടത്തുന്ന സത്യഗ്രഹം തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം |  ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലെ ഇന്ധന സെസ് വർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം എൽ എമാർ നടന്ന് പ്രതിഷേധിക്കും.

നാളെ രാവിലെ 8.15 മുതൽ എം എൽ എ ഹോസ്റ്റലിൽ നിന്ന് നിയമസഭയിലേക്കാണ് എം എൽ എമാർ പ്രതിഷേധ നടത്തം നടത്തുക. പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ്റെ നേതൃത്വത്തിലാണ് എം എൽ എമാർ നടക്കുന്നത്.

അതേസമയം, നാല് യു ഡി എഫ്. എം എൽ എമാർ നിയമസഭാ കവാടത്തിന് മുന്നിൽ നടത്തുന്ന സത്യഗ്രഹം തുടരുന്നു. ശാഫി പറമ്പിൽ,  നജീബ് കാന്തപുരം, മാത്യു കുഴൽനാടൻ, സി ആർ മഹേഷ് എന്നിവരാണ് അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്.

Latest