National
പ്രതിപക്ഷ പ്രതിഷേധം; പാര്‍ലമെന്റിന്റെ ഇരു സഭകളും ഒരു ദിവസം മുന്നെ പിരിഞ്ഞു
വ്യാഴാഴ്ചയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്
ന്യൂഡല്‍ഹി | പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും പിരിഞ്ഞു. ശൈത്യകാല സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ഇരു സഭകളും പിരിഞ്ഞത്. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും സമ്മേളനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്. 18 മണിക്കൂറും 48 മിനിറ്റും പ്രതിപക്ഷ പ്രതിഷേധം മൂലം പാഴായി പോയെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. എന്നാല്‍, നിര്‍ണായകമായ ബില്ലുകളില്‍ ചര്‍ച്ച നടക്കുകയും പാസാക്കുകയും ചെയ്തു. ഇതിനിടയില്‍ ഒമിക്രോണിലും കാലാവസ്ഥ വ്യതിയാനത്തിലും ചര്‍ച്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തനം രാജ്യസഭയിലുമുണ്ടായില്ലെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. പ്രവര്‍ത്തനം കുറച്ച് കൂടി മെച്ചപ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം നിര്‍ദേശിച്ചു