Connect with us

Kerala

ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം; സത്യപ്രതിജ്ഞ ബഹിഷ്കരിക്കുമെന്ന് വി ഡി സതീശൻ

ഉമ്മൻചാണ്ടിക്ക് എതിരായ ഗൂഢാലോചനയിലെ പ്രധാന പങ്കാളിയാണ് ഗണേഷെന്ന് വി ഡി സതീശൻ

Published

|

Last Updated

തി­​രു­​വ­​ന­​ന്ത­​പു​രം | കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് രംഗത്ത്. ഉമ്മൻചാണ്ടിക്ക് എതിരായ ഗൂഢാലോചനയിലെ പ്രധാന പങ്കാളിയാണ് ഗണേഷെന്നും അദ്ദേഹത്തെ മന്ത്രിയാക്കുന്നതിൽ നിന്ന് എൽഡിഎഫ് പിൻമാറണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.  സം­​ഭ­​വ­​ത്തി​ല്‍ ഗ­​ണേ­​ഷി­​നെ­​തി­​രെ­​യു­​ള്ള കേ­​സ് കോ­​ട­​തി­​യു­​ടെ പ­​രി­​ഗ­​ണ­​ന­​യി­​ലാ­​ണെ​ന്നും സ­​തീ­​ശ​ന്‍ പ­​റ​ഞ്ഞു.

ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോയാൽ വെള്ളിയാഴ്ച നടക്കുന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ന­​വ­​കേ­​ര­​ള സ­​ദ­​സി­​നെ­​തി­​രെ പ്രതിഷേധിച്ചതിന്റെ പേരിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ ജയിലിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മ​ര്‍­​ദ­​ന­​മേ­​റ്റ നൂ­​റ് ക­​ണ­​ക്കി​ന് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest