Connect with us

National

പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും നിര്‍ത്തിവെച്ചു

ലോക്‌സഭ 12 മണിവരെയും രാജ്യസഭ 2 മണി വരെയും നിര്‍ത്തിവെച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഭരണ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു. ലോക്‌സഭ 12 മണിവരെയും രാജ്യസഭ 2 മണി വരെയും നിര്‍ത്തിവെച്ചു. മണിപ്പൂര്‍ വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും പ്രതിഷേധിച്ചു.

പല ബില്ലുകളും വേഗത്തില്‍ പാസാക്കി എടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ശബ്ദവോട്ടോടെയാണ് ബില്ലുകള്‍ പാസാക്കി എടുക്കുന്നത്. ഈ കാര്യത്തിലും വലിയ പ്രതിക്ഷേധമാണ് പാര്‍ലമെന്റില്‍ നടക്കുന്നത്.