Connect with us

Kerala

ബ്രഹ്മപുരത്ത് തീ അണഞ്ഞതില്‍ പ്രതിപക്ഷത്തിന് ദു:ഖം; നിയമസഭയില്‍ വിമര്‍ശവുമായി മന്ത്രി പി രാജീവ്

വിവിധ സേനകളുടെ സഹായത്താല്‍ തീ അണയ്ക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  ബ്രഹ്മപുരം വിഷയത്തില്‍ നിയമസഭയില്‍ യുഡിഎഫിനെതിരേ വിമര്‍ശവുമായി മന്ത്രി പി രാജീവ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണഞ്ഞതില്‍ പ്രതിപക്ഷത്തിന് ദുഃഖമുണ്ടെന്നാണ് തോന്നുന്നതെന്ന് മന്ത്രി പറഞ്ഞു.
നാട് ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയമാണിത്. വിവിധ സേനകളുടെ സഹായത്താല്‍ തീ അണയ്ക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു

അതേസമയം, തുടര്‍ച്ചയായി രണ്ടാം ദിനവും ബ്രഹ്മപുരം വിഷയത്തില്‍ നിയമസഭയില്‍ ബഹളത്തില്‍ മുങ്ങി. വിഷയം തിങ്കളാഴ്ച അടിയന്തരപ്രമേയമായി പരിഗണിച്ചതിനാല്‍ വീണ്ടും പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം ബഹളംവച്ചത്.

 

Latest