white paper
ബജറ്റിനു മുമ്പ് പ്രതിപക്ഷത്തിന്റെ ധവളപത്രം
ധവളപത്രം കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍ എന്ന പേരില്‍
തിരുവനന്തപുരം | മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ സംസ്ഥാനത്തെ ധന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി യു ഡി എഫ് ധവളപത്രം.
സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്‌നത്തിന്റെ കാരണമെന്നന്നും വ്യക്തമാക്കുന്ന ധവളപത്രം ഇന്ന് വൈകിട്ട് പുറത്തുവിടും. കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍ എന്നപേരിലാണ് ധവളപത്രം.
കടം കയറി കുളമായ കേരളം ഇങ്ങനെ പോയാല്‍ കടം നാലുലക്ഷം കോടിയില്‍ എത്തും. കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30% താഴെ നില്‍ക്കണം. 2027 ല്‍ ഇത് 38.2% ആകുമെന്നാണ് ആര്‍ബിഐ പ്രവചനം. പക്ഷേ ഇപ്പോള്‍ തന്നെ 39.1% ആയി കഴിഞ്ഞെന്നാണ് ധവളപത്രത്തിലെ വിലയിരുത്തല്‍.
യുഡിഎഫ് 2019 ധവളപത്രത്തില്‍ പ്രവചിച്ചത് പോലെ കിഫ്ബി ഇപ്പോള്‍ നിര്‍ജീവമായി. കിഫ്ബി പക്കല്‍ ഇപ്പോള്‍ ഉള്ള 3419 കോടി കൊണ്ട് 50,000 കോടി രൂപയുടെ പ്രഖ്യാപിത പദ്ധതികള്‍ നടപ്പാക്കാനാവില്ല.
ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്നത് കേരളമാണ്. ധൂര്‍ത്തും അഴിമതിയും വിലക്കയറ്റവും കാരണം കേരളം തകര്‍ന്നു.
കേന്ദ്രത്തിന്റെ തെറ്റായ സമീപനം മൂലം 24,000 കോടിയുടെ വരുമാനം നഷ്ടമായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ പ്രധാന ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ തന്നെയെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ക്കും ധവള പത്രത്തില്‍ കുറ്റപ്പെടുത്തലുണ്ട്.