Connect with us

niyamasabha

പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം

കേരളീയം ധൂര്‍ത്തായിരുന്നില്ലെന്നു മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | നന്ദിപ്രമേയ ചര്‍ച്ചക്ക് ഇന്ന് നിയമസഭയില്‍ തുടക്കമായിരിക്കെ നിയമസഭയില്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെയാണ് ചോദ്യോത്തര വേളയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ ഇങ്ങനെ ഒന്ന് നടത്താന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാര്‍ പങ്കെടുത്തു. കേരളീയം ഒരു തരത്തിലും ധൂര്‍ത്ത് ആയിരുന്നില്ല.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് മികച്ച പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മള്‍ പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. എന്നാല്‍, നമ്മുടെ നാട് തകരണമെന്ന് ചിലര്‍ വിചാരിച്ചു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.