National
പവാറിനെ വിടാതെ പ്രതിപക്ഷം; രാഷ്ട്രപതി സ്ഥാനാര്‍ഥിയാകണമെന്ന് വീണ്ടും ആവശ്യപ്പെടും
രാഷ്ട്രപതി പദവിയിലേക്ക് പൊതു സമ്മതനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം തീരുമാനിച്ചു. 21ന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല യോഗം ചേരും.
ന്യൂഡല്‍ഹി | രാഷ്ട്രപതി സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ സമീപിക്കും. മത്സരിക്കാനില്ലെന്ന തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെടും. രാഷ്ട്രപതി പദവിയിലേക്ക് പൊതു സമ്മതനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം തീരുമാനിച്ചു. 21ന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല യോഗം ചേരും.
രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാനില്ലെന്ന് കഴിഞ്ഞ ദിവസം പവാര്‍ അറിയിച്ചിരുന്നു. ഗുലാം നബി ആസാദിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹം നിര്‍ദേശിച്ചു. മത്സരിക്കാനില്ലെന്ന തീരുമാനം അറിയിച്ച ശേഷം സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പവാര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.