Connect with us

orange Alert

ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട്

ജലനിരപ്പ് 2381.53 അടി; ഒരടികൂടി ഉയര്‍ന്നാല്‍ റെഡ് അലേര്‍ട്ട്

Published

|

Last Updated

ഇടുക്കി | ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 2381.53 അടിയായാണ് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും.

അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.73 അടിയായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡാമിലെ സ്പില്‍വെയിലെ പത്ത് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. 30 സെന്റിമീറ്റര്‍ വീതമാണ് ഷെട്ടര്‍ ഉയര്‍ത്തിയത്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ പീച്ചി ഡാമിന്റെ 4 ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. പാലക്കാട് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു.

Latest