Connect with us

ഹരേകല ഹജ്ജബ്ബ… അതാണ് അദ്ദേഹത്തിന്റെ പേര്. 64 വയസ്സായി. സ്‌കൂളിന്റെ പടി ചവിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ അക്ഷരാഭ്യാസം തീരെയില്ല. എഴുത്തും വായനയും അന്യം. മംഗളൂരു നഗരത്തില്‍ വഴിയോര ഓറഞ്ച് കച്ചവടമാണ് ഹജ്ജബയുടെ തൊഴില്‍. ഇന്നലെ രാഷ്ട്രപതിയില്‍ നിന്ന് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയവരില്‍ ഹജ്ജബ്ബയുമുണ്ട്. സ്‌കൂളിന്റെ പടി കാണാത്ത ഹജ്ജബ്ബയെ രാജ്യം ആദരിച്ചത് ഏറ്റവും നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള പത്മ പുരസ്‌കാരം നല്‍കി

---- facebook comment plugin here -----

Latest