muttil case
മരംമുറി കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയോ, പ്രതികളെ സഹായിക്കാന്‍ ഫയലുകളില്‍ അനുകൂല തീരുമാനം എഴുതിയോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക.
തിരുവനന്തപുരം | മരംമുറികേസില്‍ വനം, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയോ, പ്രതികളെ സഹായിക്കാന്‍ ഫയലുകളില്‍ അനുകൂല തീരുമാനം എഴുതിയോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക.
കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ശുപാര്‍ശ ചെയ്തിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാര്‍ശ.
നിലവില്‍ രണ്ട് വനം ഉദ്യോഗസ്ഥരെയും രണ്ട് റവന്യൂ ഉദ്യോഗസ്ഥരെയുമാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തും.