National
അയോഗ്യനാക്കിയ ഉത്തരവ്; ലക്ഷദ്വീപ് എം.പി നല്‍കിയ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും
ലോക്‌സഭാ സെക്രട്ടറി ജനറലിനെതിരെയാണ് ഫൈസലിന്റെ ഹരജി.
ന്യൂഡല്‍ഹി| ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിന്‍വലിക്കാത്തതിനെതിരെ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹരജി സുപ്രീം കോടതി ഉടന്‍ പരിഗണിക്കും. ഹരജി നാളെ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി, അഭിഭാഷകന്‍ കെ.ആര്‍ ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്.
വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിക്കൊപ്പം പുതിയ ഹരജിയും പരിഗണിക്കും.
ലോക്‌സഭാ സെക്രട്ടറി ജനറലിനെതിരെയാണ് ഫൈസലിന്റെ ഹരജി.
---- facebook comment plugin here -----