Connect with us

ordinance controversary

ഓര്‍ഡിനന്‍സ് വിവാദം: പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി സി പി എം

ഗവര്‍ണറെ പ്രകോപിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നീങ്ങരുതെന്നും പാര്‍ട്ടി നിര്‍ദേശിച്ചു.

Published

|

Last Updated

തിരുവനന്തപുരം | കാലാവധി തീരുന്ന ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഡോ.ആരിഫ് ഖാന്‍ ഒപ്പുവെക്കാത്ത വിഷയത്തില്‍ സമവായ നീക്കവുമായി പാര്‍ട്ടിയും സര്‍ക്കാറും. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ സി പി എം ചുമതലപ്പെടുത്തി. ഇന്ന് വൈകിട്ട് ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

ഗവര്‍ണറെ പ്രകോപിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നീങ്ങരുതെന്നും പാര്‍ട്ടി നിര്‍ദേശിച്ചു. ഓര്‍ഡിനന്‍സുകള്‍ ബില്ലുകളാക്കി അവതരിപ്പിക്കാന്‍ ഒക്ടോബറില്‍ പ്രത്യേക സഭാ സമ്മേളനം വിളിക്കാനും സി പി എം നിർദേശിച്ചു.