Kerala
ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സ്; ഗവര്‍ണര്‍ ഭരണഘടനാ ചുമതല നിറവേറ്റുമെന്നാണ് കരുതുന്നതെന്ന് മന്ത്രി
ഗവര്‍ണറെ മാറ്റുകയല്ല, ചാന്‍സലര്‍ ആരാകണമെന്നതാണ് ഓര്‍ഡിനന്‍സ്.
തിരുവനന്തപുരം | ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ നിലപാട് വ്യക്തമാക്കി നിയമ മന്ത്രി പി രാജീവ്. ഗവര്‍ണര്‍ ഭരണഘടനാ ചുമതല നിറവേറ്റുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. ഗവര്‍ണറെ മാറ്റുകയല്ല, ചാന്‍സലര്‍ ആരാകണമെന്നതാണ് ഓര്‍ഡിനന്‍സ്. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ മാധ്യമങ്ങളിലൂടെയല്ല ആശയവിനിമയം നടത്തേണ്ടതെന്നും മന്ത്രി രാജീവ് പ്രതികരിച്ചു.
കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ നീക്കിയത് നിയമപരമാണോയെന്ന് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാറിന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഗവര്‍ണര്‍ പറഞ്ഞു.
---- facebook comment plugin here -----