organ mafia
അവയവക്കടത്ത്: ഹൈദരാബാദ് സ്വദേശിയായ മുഖ്യപ്രതി പിടിയില്‍
ഹൈദരാബാദും ബെംഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്
കൊച്ചി | അവയവക്കടത്ത് കേസില്‍ മുഖ്യ പ്രതി ഹൈദരാബാദില്‍ പിടിയില്‍. നേരത്തെ പിടിയിലായ സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്.
ഹൈദരാബാദ് സ്വദേശിയായ പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെംഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്.നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നാല് പ്രതികളുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
നാലാം പ്രതിയെന്നു കരുതുന്ന കൊച്ചി സ്വദേശി മധു നിലവില്‍ ഇറാനിലാണ്. മധുവിനെ കേരളത്തിലെത്തിക്കാനുള്ള നടപടികള്‍േെ പാലീസ് ആരംഭിച്ചിട്ടുണ്ട്. അവയവക്കടത്തിലെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തത് സജിത്തായിരുന്നു.
സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്. അവയവ കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.