Malappuram
പ്രവാചകന്‍ മാനവജീവിതത്തിന് മാതൃക: എന്‍ അലി അബ്ദുല്ല
കേരള മുസ്ലിം ജമാഅത്ത് മീലാദ് കാമ്പയിന്‍ ഭാഗമായി മലപ്പുറത്ത് റൂബി ലോഞ്ചില്‍ നടത്തിയ ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
മലപ്പുറം | മുഹമ്മദ് നബി(സ്വ) യെപ്പോലെ മനുഷ്യമഹത്വത്തെയും മാനവീകതയെയും മനോഹരമായി സമര്‍പിച്ച മറ്റൊരു നേതാവിനെ ചരിത്രത്തില്‍ കാണാനാവില്ല. മക്കയിലെ മൊത്തം ജനതയുടെ ഓമന പുത്രനായിരുന്നിട്ടും സത്യാദര്‍ശം പ്രബോധനം ചെയ്തപ്പോള്‍ ക്രൂരമായ എതിര്‍പ്പാണവര്‍ പ്രകടിപ്പിച്ചത്. പിറന്ന നാട്ടില്‍ നിന്ന് മാറിത്താമസിക്കേണ്ടി വന്നെങ്കിലും വൈകാതെ മക്കയില്‍ മഹാവിജയം സ്ഥാപിച്ചപ്പോള്‍ പ്രതികാര ചിന്തയില്ലാതെ മുഴുവനാളുകള്‍ക്കും മാപ്പ് നല്‍കിയ മഹനീയ മാതൃക ഭരണാധികാരികള്‍ക്ക് എന്നും മാതൃകയാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ അലി അബ്ദല്ല പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് മീലാദ് കാമ്പയിന്‍ ഭാഗമായി മലപ്പുറത്ത് റൂബി ലോഞ്ചില്‍ നടത്തിയ ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് കാലാകാലങ്ങളില്‍ ഉടലെടുക്കുന്ന സമസ്യകളെ പൂരണം ചെയ്യാന്‍ കെല്‍പുള്ള ദര്‍ശനത്തെ മാനവന് മുമ്പില്‍ അവതരിപ്പിച്ച മഹാഗുരുവിന്റെ മഹനീയ പാഠങ്ങളെ കൂടുതല്‍ പഠിച്ചും കൂടുതല്‍ വ്യാപകമാക്കിയും നാം വിജയികളാകണമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
ഡോക്ടര്‍ ഫൈസല്‍ അഹ്‌സനി രണ്ടത്താണി തിരുനബി ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചു. സയ്യിദ് കെ കെ എസ് തങ്ങള്‍ ഫൈസി പെരിന്തല്‍മണ്ണ അധ്യക്ഷത വഹിച്ചു.
സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, ‘ വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, പി ഇബ്രാഹീം ബാഖവി, പി.കെ.എം സഖാഫി, പ്രൊഫ:എം.പി. മുഹമ്മദ് നിഷാദ്,
അഡ്വ: പി.എം.എ സലാം, പി. സിദ്ധിഖ്, അലവിക്കുട്ടി ഫൈസി എടക്കര, പി.സുബൈര്‍ കോഡൂര്‍ , എ.പി. ബശീര്‍ പ്രസംഗിച്ചു