Kerala
സംഘടനാ സകാത്ത്: സുന്നി സംഘടനകളുടെ സംയുക്ത ആദര്‍ശ സെമിനാര്‍ നാളെ
എസ് വൈ എസ്, എസ് കെ എസ് എസ് എഫ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ പങ്കെടുക്കും

കോഴിക്കോട് | ‘സംഘടനാ സകാത്തും ജമാഅത്തെ ഇസ്ലാമിയും’ എന്ന ശീര്‍ഷകത്തില്‍ കേരളത്തിലെ സുന്നി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ആദര്‍ശ സെമിനാര്‍ നാളെ നടക്കും. ഉച്ചക്ക് 2.30ന് കാലിക്കറ്റ് ടവറില്‍ നടക്കുന്ന സെമിനാറില്‍ നാല് സുന്നി സംഘടനകളുടെയും പ്രധാന നേതാക്കള്‍ പങ്കെടുക്കും. സകാത്തിന്റെ മതകീയ മാനം ചര്‍ച്ച ചെയ്യുന്നതോടൊപ്പം ജമാഅത്തെ ഇസ്ലാമി പോലെയുള്ള പുത്തന്‍ പ്രസ്ഥാനക്കാരുടെ സകാത്ത് ചൂഷണവും വിശകലനം ചെയ്യും.
റഹ്്മത്തുല്ല സഖാഫി എളമരം (എസ് വൈ എസ്, സംസ്ഥാന ഉപാധ്യക്ഷന്‍), മുസ്തഫ അഷ്റഫി കക്കുപടി (എസ് കെ എസ് എസ് എഫ്, ഇസ്തിഖാമ സംസ്ഥാന കണ്‍വീനര്‍), അബ്ദുല്‍ മുഖ്തദിര്‍ ബദരി മൂവാറ്റുപുഴ (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), ഇബ്രാഹീം വഹബി തോണിപ്പാടം (സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ) പങ്കെടുക്കും.