Connect with us

manipur

മണിപ്പൂര്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘടനകള്‍

സംഘടനകള്‍ ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരില്‍ ഇന്ത്യന്‍ കരസേനാ കേണലിന്റേയും ഭാര്യയുടേയും മകന്റെയും നാല് സെെനികരുടേയും ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘടനകള്‍. മണിപ്പൂര്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മണിപ്പൂര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടുമാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. സംഘടനകള്‍ ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്.

രാവിലെ പത്ത് മണിയോടെ ഉണ്ടായ ഭീകരാക്രമണത്തില്‍ 46 അസം റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. സമീപകാലത്ത് മേഖലയിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്.

---- facebook comment plugin here -----

Latest