Connect with us

sahithyothsavu

പ്രതിഭാദരം '21 സംഘടിപ്പിച്ചു

പ്രവാസി സാഹിത്യോത്സവിന്റെ ഗ്രാന്‍ഡ് ഫിനാലെ ഈ വരുന്ന 10 ന് നടക്കാനിരിക്കെ മത്സരാര്‍ഥികള്‍ക്കും പ്രതിഭകള്‍ക്കും സംഗമം പ്രചോദനമായി

Published

|

Last Updated

ദമാം | ഈ വര്‍ഷത്തെ സാഹിത്യോത്സവില്‍ പങ്കെടുത്ത മത്സരാര്‍ഥികളെ അനുമോദിക്കുന്നതിനായി ഐ സി എഫ്- ആര്‍ എസ് സി അല്‍ ബാദിയ സെക്ടര്‍ പ്രതിഭാ ഭാരം ’21 സംഘടിപ്പിച്ചു. പൂര്‍ണമായും ഡിജിറ്റല്‍ ആയി നടത്തിയ ഈ വര്‍ഷത്തെ സാഹിത്യോത്സവില്‍ അല്‍ ബാദിയ സെക്ടറില്‍ നിന്ന് ഇരുപതോളം പ്രതിഭകള്‍ മാറ്റുരച്ചിരുന്നു.

പരിപാടിയില്‍ സാഹിത്യോത്സവില്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും സമ്മാനം നല്‍കി. പ്രവാസി സാഹിത്യോത്സവിന്റെ ഗ്രാന്‍ഡ് ഫിനാലെ ഈ വരുന്ന 10 ന് നടക്കാനിരിക്കെ മത്സരാര്‍ഥികള്‍ക്കും പ്രതിഭകള്‍ക്കും സംഗമം പ്രചോദനമായി.

മുസ്തഫ മാസ്റ്റര്‍ മുക്കൂടിന്റെ അധ്യക്ഷതയില്‍ ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്റ് ശംസുദ്ധീന്‍ സഅദി ഉദ്ഘാടനം ചെയ്തു പ്രതിഭകളെ അനുമോദിച്ചു കൊണ്ട് അബ്ദുല്‍ ബാരി നദ്വി പ്രഭാഷണം നടത്തി. റാഷിദ് കാലിക്കറ്റ്, നിസാര്‍ പൊന്നാനി, ജിംഷാദ്, ജാഫര്‍ സ്വാദിഖ് എന്നിവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest