Connect with us

Organisation

സാംസ്‌കാരിക സഭ സംഘടിപ്പിച്ചു

ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ദോഹ | ജീവിതം തേടിച്ചെന്ന വേരുകള്‍ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പതിനാലാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സംസ്‌കാരികവേദി ഖത്വര്‍ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റയ്യാന്‍ പ്രൈവറ്റ് സ്‌കൂളില്‍ സാംസ്‌കാരിക സഭ സംഘടിപ്പിച്ചു. ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ് ഉദ്ഘാടനം ചെയ്തു.

പ്രവാസ ലോകത്ത് യുവാക്കള്‍ സംഘടിതമായി പ്രവര്‍ത്തിക്കണമെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി വ്യത്യസ്ത വിഷയങ്ങളില്‍ ഇടപെട്ട് സുഹൈല്‍ കുറ്റ്യാടി (ഐ സി എഫ്), ഫൈസല്‍ കേളോത്ത് (കെ എം സി സി ), സുനില്‍ പെരുമ്പാവൂര്‍ (സാഹിത്യകാരന്‍),
അഷ്റഫ് നന്നംമുക്ക് (ഇന്‍കാസ്) പ്രസംഗിച്ചു.

ഉബൈദ് വയനാട് മോഡറേറ്ററായിരുന്നു. സിനാന്‍ മാസ്റ്റര്‍ മായനാട് സ്വാഗതവും റമീസ് തളിക്കുളം നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest