Kozhikode
ദേവഗിരി കോളജില്‍ സൈബര്‍ സുരക്ഷാ ബോധവത്ക്കരണം സംഘടിപ്പിച്ചു
സൈബര്‍ സ്മാര്‍ട്ട് 2024 എന്ന പേരില്‍ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാര്‍ട്ട് നടത്തുന്ന സൈബര്‍ സുരക്ഷാ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായാണ് സെമിനാര്‍ നടത്തിയത്.
കോഴിക്കോട് സെന്റ് ജോസഫ്‌സ് ദേവഗിരി കോളജും ടെക് ബൈ ഹാര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിച്ച സൈബര്‍ സുരക്ഷാ ബോധവത്ക്കരണ സെമിനാര്‍ കോഴിക്കോട് സൈബര്‍ ക്രൈം എ സി പി. അങ്കിത് സിങ് ഐ പി എസ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് | സെന്റ് ജോസഫ്‌സ് ദേവഗിരി കോളജും ടെക് ബൈ ഹാര്‍ട്ടും ചേര്‍ന്ന് സൈബര്‍ സുരക്ഷാ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സൈബര്‍ സ്മാര്‍ട്ട് 2024 എന്ന പേരില്‍ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാര്‍ട്ട് നടത്തുന്ന സൈബര്‍ സുരക്ഷാ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായാണ് സെമിനാര്‍ നടത്തിയത്.
സൈബര്‍ സെക്യൂരിറ്റി & എത്തിക്കല്‍ ഹാക്കിംഗ് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കോഴിക്കോട് സൈബര്‍ ക്രൈം എ സി പി. അങ്കിത് സിങ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. യു കെയിലെ നോര്‍ത്തുംമ്പ്രിയ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച ഇന്റേണ്‍കാന്‍ കമ്മ്യൂണിറ്റിയുടെ ദേവഗിരി കോളജിലെ ഔദ്യോഗിക ഉദ്ഘാടനവും അങ്കിത് സിങ് നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ആന്റോ നെല്ലാംകുഴിയില്‍ അധ്യക്ഷത വഹിച്ചു.
സൈബര്‍ സ്മാര്‍ട്ട് 2024നെ കുറിച്ച് ടെക് ബൈ ഹാര്‍ട്ടിന്റെ ഡയറക്ടറും ചെയര്‍മാനുമായ ശ്രീനാഥ് ഗോപിനാഥ് സംസാരിച്ചു. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് ധനൂപ് ആര്‍ സെമിനാറിന് നേതൃത്വം നല്‍കി. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ആശ ഉണ്ണികൃഷ്ണന്‍ സ്വാഗതവും ടി കെ അഞ്ജന നന്ദിയും പറഞ്ഞു.