Connect with us

Kozhikode

മീലാദ് വിളംബര റാലി സംഘടിപ്പിച്ചു

നോളജ് സിറ്റിയിലെ താമസക്കാരുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് വിളംബര റാലി നടത്തിയത്.

Published

|

Last Updated

നോളജ് സിറ്റി | സിതാഇഷ് മീലാദ് ക്യാമ്പയിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ മീലാദ് വിളംബര റാലി സംഘടിപ്പിച്ചു. നോളജ് സിറ്റിയിലെ താമസക്കാരുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് വിളംബര റാലി നടത്തിയത്.

ഇതിന് മുന്നോടിയായി സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി പതാക ഉയര്‍ത്തിയതോടെ നോളജ് സിറ്റിയിലെ നബിദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. നോളജ് സിറ്റിയിലെ വിവിധ സംരംഭകര്‍ റാലിക്ക് സ്വീകരണം നല്‍കി മധുരം വിതരണം ചെയ്തു.

മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, സയ്യിദ് ഫള്ല്‍, ഡോ. അമീര്‍ ഹസന്‍, അഡ്വ. സമദ് പുലിക്കാട്, അലിക്കുഞ്ഞി മുസ്്‌ലിയാര്‍, യഹിയ സഖാഫി, ഡോ. യു കെ ശരീഫ്, ഡോ. പി ശംസുദ്ദീന്‍ നേതൃത്വം നല്‍കി.

അന്താരാഷ്ട്ര മീലാദ് സമ്മേളനം ഞായറാഴ്ച നോളജ് സിറ്റിയില്‍ വെച്ച് നടക്കും. സമ്മേളനത്തിന് എത്തുന്ന ആയിരക്കണക്കിന് പ്രവാചക സ്‌നേഹികളെ സ്വീകരിക്കാനായുള്ള വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്.