Bahrain
ആര്‍ എസ് സി പ്രവര്‍ത്തക സംഗമം (അന്നസ്വീഹ) സംഘടിപ്പിച്ചു
ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ മുനീര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മനാമ | രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി ) ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘അന്നസ്വീഹ’ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. സല്‍മാബാദ് അല്‍ ഹിലാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ മുനീര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന അന്നസ്വീഹ സെഷന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം മാരായമംഗലം അബ്ദു റഹ്മാന്‍ ഫൈസി നേതൃത്വം നല്‍കി. ഖുര്‍ആന്‍ എല്ലാ കാലഘട്ടത്തിലേക്കുമുള്ള വഴികാട്ടിയാണെന്നും യുവ തലമുറ ഖുര്‍ആനിന്റെ ചൈതന്യം ഉള്‍ക്കൊള്ളുകയും അതനുസരിച്ച് ജീവിക്കുകയും വേണമെന്ന് ഫൈസി ഉത്‌ബോധിപ്പിച്ചു.
ഐ സി എഫ് നാഷണല്‍ അഡ്മിന്‍ പ്രസിഡന്റ് അബ്ദുല്‍ സലാം മുസ്ല്യാര്‍ കോട്ടക്കല്‍, അബ്ദുല്ല രണ്ടത്താണി, ബഷീര്‍ മാസ്റ്റര്‍ ക്ലാരി, റഷീദ് തെന്നല പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് മങ്കര സ്വാഗതവും എക്‌സിക്യൂട്ടിവ് സെക്രട്ടറി ജാഫര്‍ ശരീഫ് നന്ദിയും പറഞ്ഞു.