Connect with us

Kozhikode

ആത്മഹത്യാ പ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലം, തടയാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

Published

|

Last Updated

കൈതപ്പൊയില്‍ | ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് മര്‍കസ് ലോ കോളജ് എന്‍ എസ് എസ് യൂണിറ്റിന് കീഴില്‍ ‘ബീക്കണ്‍ ഓഫ് റിസീലിയന്‍സ്’ എന്ന പേരില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ സൈക്യാട്രിസ്റ്റ് ഡോ. ഷമീര്‍ അലി ക്ലാസിന് നേതൃത്വം നല്‍കി.

ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലം, തടയാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതകളെ ചെറുക്കാന്‍ ഇത്തരം ശ്രമങ്ങള്‍ ഉപകാരപ്രദമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മര്‍കസ് ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍ എന്‍ എസ് പ്രോഗ്രാം ഓഫീസര്‍ ഇബ്രാഹീം പി കെ അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് കണ്‍വീനര്‍ സഹല്‍ കഞ്ഞിപ്പുഴ സ്വാഗതവും റഹിയ സലീം നന്ദിയും പറഞ്ഞു.

Latest