Eranakulam
ട്രേഡ് യൂനിയന്‍ സെമിനാറും യാത്രയയപ്പും സംഘടിപ്പിച്ചു
മാധ്യമ പ്രവര്‍ത്തകരെ ആശാ വര്‍ക്കര്‍മാര്‍ക്ക് തുല്യമായി കണക്കാക്കുന്ന ഭരണഘടനാ വിരുദ്ധമായ വേജ് കോഡ് നിയമത്തിനെതിരെ പോരാട്ടം നടത്തണമെന്ന് തമ്പാന്‍ തോമസ്.
കൊച്ചി | മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി ട്രേഡ് യൂനിയന്‍ സെമിനാറും സിറാജ് ആലപ്പുഴ ലേഖകനായി വിരമിച്ച എം എം ഷംസുദ്ദീന് യാത്രയയപ്പും സംഘടിപ്പിച്ചു. എറണാകുളം പ്രസ് ക്ലബ് ഹാളില്‍, ‘വാര്‍ത്തയുടെ ചരക്കുവത്ക്കരണവും വാര്‍ത്താ തൊഴിലാളിയുടെ പ്രതിസന്ധികളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഡ്വ. തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവര്‍ത്തകരെ ആശാ വര്‍ക്കര്‍മാര്‍ക്ക് തുല്യമായി കണക്കാക്കുന്ന ഭരണഘടനാ വിരുദ്ധമായ വേജ് കോഡ് നിയമത്തിനെതിരെ പോരാട്ടം നടത്തണമെന്ന് തമ്പാന്‍ തോമസ് ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമ നിരീക്ഷകന്‍ സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ എന്‍ പത്മനാഭന്‍ വിഷയാവതരണം നടത്തി. സംഘാടക സമിതി ചെയര്‍മാനും എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റുമായ ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.
പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി വി ആര്‍ രാജ്‌മോഹന്‍, എച്ച് എം എസ് സംസ്ഥാന സെക്രട്ടറി ടോമി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുല്ല മട്ടാഞ്ചേരി, സംഘാടക സമിതി കണ്‍വീനര്‍ എം വി ഫിറോസ് പ്രസംഗിച്ചു.
പ്രസ് ക്ലബ് എറണാകുളം ജില്ലാ സെക്രട്ടറി ഷജില്‍കുമാര്‍, പി ആര്‍ ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കാസിം എ ഖാദര്‍, മാധ്യമ നിരീക്ഷകന്‍ കെ രാജഗോപാല്‍ സംബന്ധിച്ചു.