Connect with us

Organisation

ഓസാംസ് യു എ ഇ ഉത്തരേന്ത്യയില്‍ ഗ്രാമങ്ങള്‍ ഏറ്റെടുക്കും

ഒസാംസ് യു എ ഇ ക്ക് പുതിയ നേതൃത്വം

Published

|

Last Updated

ദുബൈ | പ്രശസ്ത മത ഭൗതിക വിദ്യാഭ്യാസ സമന്വയ കലാലയമായ മടവൂര്‍ സി എം സെന്റര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ മടവൂര്‍ ശരീഫ് ( ഒസാംസ് ) ന് യു എ ഇ നാഷനല്‍ തലത്തില്‍ പുതിയ കമ്മറ്റിക്ക് രൂപം നല്‍കി. കഴിഞ്ഞ ദിവസം ദുബൈ സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക സംഗമത്തില്‍ 2022-23 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

സി എം സെന്ററിന്റെ ബഹുമുഖ പദ്ധതികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനും പുതുതായി നോര്‍ത്ത് ഇന്ത്യയിലെ യു പി യില്‍ ബറേലി ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെയും വിദ്യാര്‍ത്ഥികളെയും ഉന്നമനം ലക്ഷ്യം വെച്ച് നടത്തി കൊണ്ടിരിക്കുന്ന ദഅവാ പ്രവര്‍ത്തനള്‍ക്ക് സഹായം ചെയ്യാനും ഗ്രാമങ്ങള്‍ ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.

ഭാരവാഹികള്‍: ഫാസില്‍ ഖുതുബി കോളിക്കല്‍ (പ്രസിഡന്റ്), ഫഹദ് സഖാഫി ചെട്ടിപ്പടി (ജനറല്‍ സെക്രട്ടറി), ജലീല്‍ മടവൂര്‍ (ഫിനാന്‍സ് സെക്രട്ടറി). , വൈസ് പ്രസിഡന്റുമാര്‍: ബിന്‍യാമീന്‍ (വെല്‍ഫെയര്‍ & ചാരിറ്റി), ബഷീര്‍ സഖാഫി എം എം പറമ്പ് (അഡ്മിന്‍ & പി ആര്‍), നിയാദ് ഖുതുബി (മീഡിയ & പബ്ലിക്കേഷന്‍), അബ്ദുറഹ്‌മാന്‍ സഅദി (ഹയര്‍ എജുക്കേഷന്‍).

ജോയിന്‍ സെക്രട്ടറിമാര്‍: ഷാഫി നിലമ്പൂര്‍ (വെല്‍ഫെയര്‍ & ചാരിറ്റി), റാഫി നൊച്ചാട് (അഡ്മിന്‍ & പി ആര്‍), സാജിദ് കാന്തപുരം (മീഡിയ & പബ്ലിക്കേഷന്‍), കലാം വയനാട് (ഹയര്‍ ഏജുക്കേഷന്‍). കൂടാതെ മുപ്പത് അംഗ നിര്‍വാഹക സമിതിയേയും തിരഞ്ഞെടുത്തു.

ഫഹദ് സഖാഫി അധ്യക്ഷത വഹിച്ചു. സി എം സെന്റര്‍ ജനറല്‍ സിക്രട്ടറി ടി കെ അബ്ദുറഹ്‌മാന്‍ ബാഖവി സംഗമം ഉല്‍ഘാടനം ചെയ്യുകയും കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തു. സിദ്ധീഖ് മുസ്ലിയാര്‍, ബഷീര്‍ സഖാഫി, ഷമീര്‍ സഖാഫി, സാജിദ് കാന്തപുരം, സ്വാലിഹ് കൈതപ്പൊയില്‍ പുതിയ കമ്മിറ്റി യെ അനുമോദിച്ചു. ഫാസില്‍ ഖുതുബി സ്വാഗതവും അബ്ദുല്‍ കലാം നന്ദിയും പറഞ്ഞു.