slapping in oscar stage
ഒസ്‌കര്‍ വേദിയിലെ അടി: വില്‍ സ്മിത്ത് രാജിവെച്ചു
"തെറ്റിന് എന്ത് ശിക്ഷ ഏറ്റുവാങ്ങാനും തയ്യാര്‍"
ലോസ് ഏഞ്ചല്‍സ് | അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്ടില്‍ നിന്ന് ഒസ്‌കര്‍ അവാര്‍ഡ് ജേതാവ് വില്‍ സ്മിത്ത് രാജിവച്ചു. ഒസ്‌കര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ചാണ് രാജി.
ഒസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം അക്കാഡമിയെ വഞ്ചിക്കുന്നതിന് തുല്ല്യമാണെന്നും ഇതിനാല്‍ എന്ത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ തയാറാണെന്ന് വില്‍ സ്മിത്ത് അറിയിച്ചു. വില്‍ സ്മിത്തിനെതിരായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനായി ഒസ്‌കര്‍ അക്കാഡമി യോഗം ചേരാനിരിക്കെയാണ് രാജി. രാജി സ്വീകരിച്ചതായി അക്കാദമി അധ്യക്ഷന്‍ ഡേവിഡ് റൂബിന്‍ അറിയിച്ചു.
ഒസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിനിടെ കഴിഞ്ഞ മാര്‍ച്ച് 28നായിരുന്നു വിവാദ സംഭവം. അലോപേഷ്യ കാരണം തല മുണ്ഡനം ചെയ്യേണ്ടി വന്ന വില്‍ സ്മത്തിന്റെ ഭാര്യ ജേഡ പിങ്കറ്റ് സ്മിത്തിനെ ഒസ്‌കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്ക് പരിഹസിച്ചു. ഇതില്‍ പ്രകോപിതനായ സ്മത്തി ഇത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും പിന്നാലെ വേദിയിലെത്തി അവതാരന്റകന്റെ മുഖത്തടിക്കുകയുമായിരുന്നു.