Connect with us

oscar award

ഒസ്‌കര്‍; വില്‍ സ്മിത്ത് മികച്ച നടന്‍-ജസീക്ക നടി

ഒസ്‌കര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത്

Published

|

Last Updated

ലോസ് ആഞ്ചലസ്  | വില്‍ സ്മിത്തിന് മികച്ച നടനും ജെസിക ചസ്റ്റൈയ്ന്‍ മികച്ച നടിക്കുമുള്ള ഒസ്‌കര്‍ പുരസ്‌കാരം. കിംഗ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയത്തിലൂടെ വില്‍ സ്മിത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച നടനുള്ള ഒസ്‌കര്‍ പുരസ്‌കാരം നേടുന്ന അഞ്ചമാത്തെ കറുത്ത വംശജനാണ് അദ്ദേഹം. ദി ഐസ് ഓഫ് ടാമി ഫേയിലെ അഭിനയത്തിനാണ് ജെസികക്ക് പുരസ്‌കാരം.

ദ പവര്‍ ഓഫ് ഡോഗ് എന്ന സിനിമയിലൂടെ ജെയ്ന്‍ കാംപിയോണിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു. കോഡയാണ് മികച്ച സിനിമ. ഒ ടി ടി പ്ലാറ്റ്‌ഫോമിലിറങ്ങി ഒസ്‌കാര്‍ നേടുന്ന ആദ്യ സിനിമയാണിത്.  ട്രോയ് കോട്‌സറാണ് മികച്ച സഹടന്‍. ഒസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ബധിര നടനാണ് ട്രോയ് കോട്‌സര്‍. വെസ്റ്റ് സൈഡ് സ്്‌റ്റോറിയിലെ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം അരിയാനോ ഡെബോസ് സ്വന്തമാക്കി. ഇതോടെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് ഓസ്‌കര്‍ നേടുന്ന ആദ്യ താരമായി അരിയാനോ ഡെബോസ് മാറി.

സമ്മര്‍ ഓഫ് സോളാണ് മികച്ച ഡോക്യൂമെന്ററി. ഡോക്യൂമെന്ററി വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന റൈറ്റ് വിത് ഫയറിന് പുരസ്‌കാരങ്ങളൊന്നും ലഭിച്ചില്ല. സയന്‍സ് ഫിക്ഷനായ ഡ്യൂണിന് ആറ് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
അതിനിടെ ഓസ്‌കര്‍ വേദിയില്‍ അവതാരകനെ തല്ലി നടന്‍ വില്‍ സ്മിത്ത്. ഭാര്യയെക്കുറിച്ചുള്ള മോശം പരാമര്‍ശമാണ് വില്‍ സ്മിത്തിന്റെ പ്രകോപിപ്പിച്ചത്. വേദിയില്‍ കയറി ചെന്ന വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. ഹോളിവുഡിലെ കൊഡാക്ക് തിയേറ്ററിലായിരുന്നു 94-ാമത് ഒസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം

 

 

 

---- facebook comment plugin here -----

Latest