oscar award
ഓസ്‌കാര്‍: ബ്രണ്ടന്‍ ഫ്രേസര്‍ മികച്ച നടന്‍, മിഷേല്‍ യിയോഹ് നടി, എവരിതിംഗ് ചിത്രം
ഏഴ് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് എവരിതിംഗ് എവരിവേര്‍ വാരിക്കൂട്ടിയത്.

ലോസ് ആഞ്ചലസ് | 95ാം അക്കാദമി അവാര്‍ഡില്‍ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ബ്രണ്ടന്‍ ഫ്രേസറിന്. ഏഷ്യക്കാരിയായ മിഷേല്‍ യിയോഹ് ആണ് നടി. എവരിതിംഗ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ് മികച്ച സിനിമക്കുള്ള പുരസ്‌കാരവും നേടി.
ദ വേല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ബ്രണ്ടന്‍ ഫ്രേസറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. എവരിതിംഗ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയമാണ് മിഷേലിന് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരി കൂടിയാണ് 60കാരിയായ മിഷേല്‍.
ഡാനിയല്‍സ് എന്നറിയപ്പെടുന്ന ഡാനിയല്‍ ക്വാനും ഡാനിയല്‍ ഷീനെര്‍ട്ടും സംവിധാനം ചെയ്ത എവരിതിംഗ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ് ആണ് മികച്ച ചിത്രം. മികച്ച സംവിധായകര്‍ക്കുള്ള പുരസ്‌കാരവും ഇരുവര്‍ക്കുമാണ്. ഇതടക്കം ഏഴ് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് എവരിതിംഗ് എവരിവേര്‍ വാരിക്കൂട്ടിയത്.