Prathivaram
ഒസ്യത്ത്
ഹൃദ്യമല്ലാത്ത സൗഹൃദമാണ് കെട്ടകാലത്തിന്റെ കല്‍പ്പടവുകളില്‍ പൂപ്പലായി കാണുന്നതിന്ന്

സൗഹൃദമില്ലാത്ത ജീവിതം
സാക്ഷിയില്ലാത്ത
മരണമാണെന്ന്
എല്‍ഡന്‍ ബെന്‍ഗെക്ക് പറയാം
ഹൃദ്യമല്ലാത്ത സൗഹൃദമാണ്
കെട്ടകാലത്തിന്റെ
കല്‍പ്പടവുകളില്‍ പൂപ്പലായി
കാണുന്നതിന്ന്
മതം ചികഞ്ഞു നോക്കിയിട്ട്
മരിച്ചവനു പോലും
മനം പുരട്ടിപ്പിക്കുന്ന ചിരിയുടെ
ഇമോജ് വിതറുന്ന കാലത്തെ
തകര്‍ത്തെറിഞ്ഞിട്ട് വേണമെനിക്ക്
ജോര്‍ജേട്ടന്റെ വീട്ടില്‍ നിന്നും
തേങ്ങാപൂള് വാങ്ങി
പാറുവേടത്തിന്റെ കുപ്പയില്‍ നിന്നൊത്തിരി
കാന്താരി മുളക് പറിച്ച്
അലവിക്കായുടെ വീട്ടില്‍ പോയി
അരിയും ഉപ്പും വാങ്ങി
കഞ്ഞിയുണ്ടാക്കി മതിയാവോളം
കുടിച്ചിട്ട് സൗഹൃദത്തിന്റെ
ഏമ്പക്കം വിട്ട് ഓര്‍മകളുടെ
വഴിത്താരയിലുടെ ഇറങ്ങി നടക്കാന്‍.