Connect with us

Kerala

വടകരയില്‍ മത്സരിക്കാന്‍ അപരന്മാരും രംഗത്ത്

കെ കെ ശൈലജക്കെതിരെ മൂന്നും ഷാഫി പറമ്പിലിനെതിരെ രണ്ടും അപരസ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്

Published

|

Last Updated

വടകര | വടകരയില്‍ യുഡിഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനും എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കുമെതിരെ അപരന്മാര്‍ രംഗത്ത്. കെ കെ ശൈലജക്കെതിരെ മൂന്നും ഷാഫി പറമ്പിലിനെതിരെ രണ്ടും അപരസ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിച്ചതോടെ വടകരയില്‍ ആകെ 14 ഉം കോഴിക്കോട് എട്ടും സ്ഥാനാര്‍ത്ഥികളാണുള്ളത്.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ അപര സ്ഥാനാര്‍ഥികളുടെ ഭീഷണിയുണ്ട്. കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജനുമെതിരെയും അപരന്മാര്‍ പത്രിക സമര്‍പ്പിച്ചു.
കെ സുധാകരനെതിരെ രണ്ട് അപരന്മാരും എം വി ജയരാജനെതിരെ ഒരാളുമാണ് പത്രിക സമര്‍പ്പിച്ചത്. കണ്ണൂരില്‍ ആകെ 18 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്.

 

Latest