Connect with us

Malappuram

പ്രതികൂല സാഹചര്യങ്ങളെ ത്യാഗപൂര്‍വ്വം നേരിട്ട മുന്‍ഗാമികളെ മാതൃകയാക്കണം: കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി

സര്‍ക്കിള്‍ സെക്രട്ടറിമാരുടെ പ്രത്യേക സംഗമത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം

Published

|

Last Updated

മലപ്പുറം | പ്രതികൂല സാഹചര്യങ്ങളില്‍ അടിപതറാതെ ത്യാഗത്തിലൂടെ മുന്നേറിയ മുന്‍ഗാമികളെ മാതൃകയാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധ്യമാകണമെന്ന് കേരള മുസ് ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കുറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി. വാദിസലാമില്‍ നടന്ന സര്‍ക്കിള്‍ സെക്രട്ടറിമാരുടെ പ്രത്യേക സംഗമത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

നിരന്തരമായ പൊതുജന സമ്പര്‍ക്കവും മറ്റുള്ളവരെ കേള്‍ക്കാനുള്ള
സഹനവും ക്ഷമയും ഉണ്ടെങ്കില്‍ മാത്രമേ സംഘടനാ പ്രവര്‍ത്തനത്തില്‍ മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി ഊരകം അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

സമസ്ത സെന്റിനറി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ദഅവ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനും പ്രസ്ഥാനത്തിന്റെ ആസ്ഥാന കേന്ദ്രമായ വാദിസലാമിന്റെ പുരോഗമന പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി മുന്നോട്ട് വരണമെന്നും സംഗമം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പികെ ബഷീര്‍ ഹാജി പടിക്കല്‍ സ്വാഗതവും അലിയാര്‍ ഹാജി കക്കാട് നന്ദിയും പറഞ്ഞു.

 

Latest