Kannur
നിയന്ത്രണം വിട്ട ജീപ്പ് നിര്‍ത്തിയിട്ട ഓട്ടോകളില്‍ ഇടിച്ചു; നാലുപേര്‍ക്ക് പരുക്ക്
കണ്ണൂര്‍ വള്ളിത്തോട് ടൗണില്‍ ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവമുണ്ടായത്.
കണ്ണൂര്‍ | നിയന്ത്രണം വിട്ട ജീപ്പ് നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളില്‍ ഇടിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ വള്ളിത്തോട് ടൗണില്‍ ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവമുണ്ടായത്.
ഓട്ടോ ഡ്രൈവര്‍മാര്‍ക്കും കാല്‍നട യാത്രക്കാരനും ഉള്‍പ്പെടെയാണ് പരുക്കേറ്റത്.
കര്‍ണാടക ഭാഗത്തു നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്നു ജീപ്പ്. നിര്‍ത്തിയിട്ടിരുന്ന നാലു ഓട്ടോറിക്ഷകളിലേക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ഈ സമയത്ത് ഇതുവഴി നടന്നുപോവുകയായിരുന്നയാള്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----